കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് പത്രിക നല്‍കിയത്.
2017-ലാണ് എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്നു നൈനാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നൈനാരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് തേവര്‍ സമുദായാംഗമാണ് എന്നുള്ളതാണ്.