വീട്ടുകാർ ടിവി കണ്ടുകൊണ്ടിരിക്കെ വീടിനുള്ളിൽ കടന്ന പുള്ളിപ്പുലി കട്ടിലിനടിയിൽ ഒളിച്ചു. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് പുലിയെ പിടികൂടി. തുമക്കൂരു ജില്ലയിലെ കുണിഗൽ ബണ്ഡിഗൗഡനപാളയ ഗ്രാമത്തിലാണ് സംഭവം.

ചിക്കമാരിയപ്പയും ഭാര്യ നരസമ്മയും വീട്ടിലിരുന്ന് ടിവി കാണുന്നതിനിടെയാണ് പുള്ളിപ്പുലി വീടിനുള്ളിലേക്ക് കടന്നത്. ഇതിനുമുൻപ് വീടിൻ്റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. വീട്ടിനുള്ളിൽ പുലിയെ കണ്ടതോടെ പരിഭ്രാന്തരായ ദമ്പതികൾ ഉടൻ പുറത്തേക്ക് ഓടി വാതിൽ അടയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വീടിനുള്ളിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പുലിയെ പിന്നീട് മയക്കുവെടിവച്ച് പിടികൂടി. സംഭവത്തിൽ പ്രദേശവാസികൾ ആശങ്കയിലായി.

Related Posts