ചാലയിൽ ജുവലറി ഉടമയിൽനിന്ന് രണ്ടുകിലോ സ്വർണം കവർന്നു. ചാലയിലെ വൈഷ്ണവി ജുവലറി ഉടമയുടെ കൈവശമുണ്ടായിരുന്ന സ്വർണമാണ് ബൈക്കുകളിലെത്തിയ സംഘം തട്ടിയെടുത്തത്.

ഇന്നലെ രാത്രി 12.30ഓടെയായിരുന്നു സംഭവം. കടയടച്ച് വലിയശാലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജുവലറി ഉടമയെ അക്രമികൾ ലക്ഷ്യമിട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Posts