വേൾഡ് മലയാളി ഫെഡറേഷനും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി ബാംഗ്ലൂർ മലയാളികൾക്കായി ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ എന്ന പേരിൽ വയലാർ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 22 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഇന്ദിരാനഗറിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രശസ്തനായ ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയായും അവതാരകനായും പങ്കെടുക്കും.

വയലാറിൻ്റെ അനശ്വര ഗാനങ്ങളും അവയുടെ പിന്നിലെ കഥകളും സംഗീതാനുഭവങ്ങളും പാട്ടിലൂടെയും സംഭാഷണങ്ങളിലൂടെയും ആസ്വാദകരുമായി പങ്കുവെക്കുന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം.

ബെംഗളൂരുവിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും മലയാളി സമൂഹത്തിലെ നിരവധി പേരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

മലയാളത്തിൻ്റെ പ്രിയ കവി വയലാറിൻ്റെ ഗാനസ്മരണകൾ പുതുതലമുറയിലേക്കും പകർന്നുനൽകുന്ന ഈ സാംസ്കാരിക സംഗമത്തിലേക്ക് എല്ലാ മലയാളികളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Related Posts