മുസ്‌ലിം ലീഗ് രാഷ്ട്രീയമായി ശക്തിപ്പെട്ടത് പാർട്ടി സ്വീകരിച്ച മതേതര നിലപാടുകൾ കൊണ്ടാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫിൻ്റെ ഏറ്റവും വലിയ ശക്തിയും മതേതര നിലപാടാണെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഈ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല. വർഗീയത പ്രചരിപ്പിക്കുന്നവരെ മാറ്റിനിർത്തിയാണ് യുഡിഎഫ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സമ്മേളനത്തിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. കാലഹരണപ്പെട്ട ആശയങ്ങളുമായാണ് ചിലർ ഇപ്പോഴും മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സർവകലാശാലകളിൽ അക്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Posts