ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസവുമായി ക്ഷാമബത്ത വർധിപ്പിച്ച് സർക്കാർ. അടിസ്ഥാന ശമ്പളത്തിൻ്റെ 15.75 ശതമാനമായിരുന്ന ക്ഷാമബത്ത 18 ശതമാനമായാണ് ഉയർത്തിയത്. ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുന്നത്.

ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ വർഷം രണ്ടാം തവണയാണ് സർക്കാർ ക്ഷാമബത്ത വർധിപ്പിക്കുന്നത്. നേരത്തെ മേയിൽ 14.25 ശതമാനത്തിൽ നിന്ന് 15.75 ശതമാനമായി ഉയർത്തിയിരുന്നു.

സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്കും നാലര ലക്ഷത്തോളം പെൻഷൻകാർക്കും പുതിയ വർധനയുടെ ആനുകൂല്യം ലഭിക്കും.

Related Posts