അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ജാലഹള്ളിയിൽ പ്രവർത്തനം ആരംഭിച്ച അയ്യപ്പ ആയുർവേദ ക്ലിനിക്കിൻ്റെ ഉദ്ഘാടനം എസ്.മുനിരാജു എം എൽഎ, കർണാടക സ്റ്റേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ ബി.എൽ.സുജാത റാത്തോഡ് എന്നിവർ ചേർന്ന് നിർവഹിച്ചു. എച്ച് സി ജി ഹോസ്പിറ്റൽ മെഡിക്കൽ ഓൺകോളജി വിഭാഗത്തിലെ ഡോ.മഞ്ജുനാഥ് മുഖ്യാതിഥിയായി.
ശ്രീ അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് പി.കെ.വിജയനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ലോകനാഥൻ സ്വാഗതം ആശംസിച്ചു.
പാരമ്പര്യ ചികിത്സിലൂടെ സമഗ്ര ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് ക്ലിനിക്കിൻ്റെ ലക്ഷ്യം ജാലഹള്ളി ശ്രീ അയ്യപ്പ ടെംപിൾ ട്രസ്റ്റ് പ്രസിഡണ്ട് ഡി.കെ.കൃഷ്ണകുമാർ, സെക്രട്ടറി വിശ്വനാഥൻ, ട്രെഷറർ ജെ.സി.വിജയൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജാലഹള്ളി ശ്രീ അയ്യപ്പ ടെംപിൾ ട്രസ്റ്റിമാരും അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിമാരും ചടങ്ങിന് നേതൃത്വം വഹിച്ചു. അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ട്രെഷറർ കെ രവികുമാർ നന്ദി പ്രകാശിപിച്ചു
ജാലഹള്ളി ശ്രീ അയ്യപ്പ ടെംപിൾ ക്ലിനിക് എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9845106037.