പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കൂട്ടി. 2 രൂപ വീതം ഉയർത്തികൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്. എന്നാൽ നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല. യുഎസ് പകരം തീരുവ ചുമത്തിയതുമൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിൻ്റെ ഫലമായി ക്രൂഡ് ഓയിൽ വില ഇടിയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.
എന്നാൽ ഇന്ധന വില വർധന ഗാർഹിക ബജറ്റുകളെ താളം തെറ്റിച്ചെക്കും. ഗതാഗത, ചരക്ക് വിലകൾ വർധിക്കാനും കാരണമാകും. ധനകാര്യ മന്ത്രാലയത്തിൻ്റെ പുതിയ വിജ്ഞാപനം അനുസരിച്ച് 8 മുതൽ പ്രാബല്യത്തിൽ വരും. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ചില്ലറ വിൽപന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Related Posts