പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചവിട്ടി അപമാനിച്ചെന്ന പരാതിയിൽ പത്ത് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിനിടെ മോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡണ്ട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Posts