ജമ്മു കശ്മീരിലെ രാജൗരിയിൽ വനത്തിനുള്ളിലെ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം. ഒളിത്താവളത്തിൽനിന്ന് ഗ്രനേഡുകളും എകെ-47 തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു.
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഒമ്പത് ഗ്രനേഡുകൾ, എകെ-47 തോക്കിൻ്റെ ഒരു മാഗസിൻ, 18 വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്.
സുരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ മേഖലയിൽ ഭീകരർ ആസൂത്രണം ചെയ്തിരുന്ന ആക്രമണനീക്കങ്ങൾ തടയാനായെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.