ടി. ദാസറഹള്ളി സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിൽ വിശുദ്ധ ആന്റണി മേരി ക്ലാരറ്റിൻ്റെ തിരുനാളിന് ഇന്ന് വൈകിട്ട് ആറിന് കൊടിയേറും. തിരുനാൾ കുർബാനയ്ക്ക് ഫാ. മനോജ് കണ്ടത്തിൻകര മുഖ്യകാർമികത്വം വഹിക്കും.

ഒക്ടോബർ 17 മുതൽ 23 വരെ എല്ലാ ദിവസവും വൈകിട്ട് 5.40ന് ജപമാല, കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. ഒക്ടോബർ 18ന് രാവിലെ 8.30ന് നടക്കുന്ന കുർബാനയ്ക്ക് ക്ലരീഷ്യൻ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോർജ് കണ്ണന്താനം മുഖ്യകാർമികത്വം വഹിക്കും.

ഒക്ടോബർ 24ന് വൈകിട്ട് ആറിന് കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണവും നേർച്ച വിതരണവും നടക്കും. പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 25ന് രാവിലെ 8.30ന് നടക്കുന്ന കുർബാനയ്ക്ക് ഫാ. വിപിൻ കുരിശുംതറ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലേലവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഒക്ടോബർ 26ന് വൈകിട്ട് ആറിന് പരേതർക്കുവേണ്ടിയുള്ള കുർബാനയോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ഷിബു ജോസഫ് കല്ലശിയിൽ, ട്രസ്റ്റിമാരായ ബിനു ജോസ്, കെ.വി. പ്രതീഷ്, ജയിംസ് ബേബി, ആൽബിൻ ഷാജി എന്നിവർ പരിപാടികൾ അറിയിച്ചു.

Related Posts