മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം ബെംഗളൂരു ഈസ്റ്റ് സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി.
ധർണയിൽ ഈസ്റ്റ് സോണൽ സെക്രട്ടറി പി. മുനിരാജ്, സംസ്ഥാന കമ്മിറ്റി അംഗം ഗൗരമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപാല ഗൗഡ, നഞ്ചേ ഗൗഡ, ഈസ്റ്റ് സോണൽ കമ്മിറ്റി അംഗം സി. രമേഷ് എന്നിവർ സംസാരിച്ചു.