സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടികളുമായി ദില്ലി പൊലീസ്. കർത്തവ്യപഥിന് ചുറ്റുമുള്ള നാല് കിലോമീറ്റർ പരിധിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 10 വരെയാണ് നിയന്ത്രണം.

ജനപഥ്–കർത്തവ്യപഥ് ക്രോസിംഗിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കാനുള്ള പൊലീസ് നിർദേശത്തിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതായാണ് റിപ്പോർട്ട്. നിയന്ത്രണം ഉടൻ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷി ചന്ദ്ര ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.

എയർടെൽ, വോഡഫോൺ–ഐഡിയ, ജിയോ, എംടിഎൻഎൽ തുടങ്ങിയ സേവനദാതാക്കൾക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023-ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്.

സമരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുമാണ് നടപടി. നിയന്ത്രണം ബാധിക്കുന്ന മേഖലകളിലെ മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് നിശ്ചിത സമയത്ത് സേവനം ലഭിക്കില്ല.

Related Posts