കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം – 2026” ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ സർജാപൂര റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്കൃതി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.
കരയോഗം പ്രസിഡണ്ട് രവീന്ദ്രൻ നായർ അധ്യക്ഷത വഹിക്കുന്ന യോഗം കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മറ്റ് ഭാരവാഹികൾ, ബോർഡ് ഡയറക്ടർമാർ, കരയോഗം പ്രതിനിധികൾ, മഹിളാ പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, മധു മാരാർ (മടിവാള അയ്യപ്പ ക്ഷേത്രം) & ടീമിൻ്റെ ചെണ്ടമേളം, രാഗാടോണിക്ക് ബാൻഡിൻ്റെ സംഗീതപരിപാടി, വിഭവസമൃദ്ധമായ സദ്യ എന്നിവ സർഗോത്സവത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കും.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സർഗോത്സവത്തിൻ്റെ ഭാഗമായി നടക്കുമെന്ന് കരയോഗം സെക്രട്ടറി ജയശങ്കർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9902733955