2026 ലെ നീറ്റ്-പിജിയിൽ 50-ാം പെർസൻലെങ്കിലും നേടിയ കേരളീയർക്ക് കർണാടകയിലെ മെഡിക്കൽ പിജി ജനറൽ സീറ്റുകളിലേക്ക് 15നു രാവിലെ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. സംവരണം കർണാടക സ്വദേശികൾക്കു മാത്രം.

കർണാടകയിലെ സർക്കാർ, എയ്ഡഡ് മെഡിക്കൽ കോളജുകളിലെ സീറ്റുകൾ, സ്വകാര്യ /ന്യൂനപക്ഷ കോളജുകളിലെ സർക്കാർ സീറ്റുകൾ, സ്വകാര്യ കോളജുകളിലെ സ്വകാര്യ സീറ്റുകൾ, സ്വകാര്യ സർവകലാശാലകളിലെ സീറ്റുകൾ എന്നിവ ഈ സിലക്ഷനിൽപ്പെടും. കർണാടക എക്സാമിനേഷൻ അതോറിറ്റിക്ക് ആണ് സ്ട്രേ വേക്കൻസി റൗണ്ടടക്കം, പിജി ഡിഗ്രി / ഡിപ്ലോമ പ്രവേശനത്തിൻ്റെ ചുമതല.

പൂർണവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും വെബ്: cetonline.karnataka.gov.in/KEA/pgetmed2026.
ഫോൺ: 080 23460460, keauthority-ka@nic.in.

Related Posts