അമേരിക്കൻ സർക്കാരിൻ്റെ കാര്യക്ഷമതാ വകുപ്പിൻ്റെ (ഡോജ്) മേധാവി സ്ഥാനത്തു നിന്ന് ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ഇലോൺ മസ്‌ക് ഒഴിയുമെന്ന് റിപ്പോർട്ട്. മസ്‌ക് മേയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസ്തി വിൽപ്പന, ജീവനക്കാരെ പിരിച്ചുവിടൽ, കരാർ റദ്ദാക്കൽ എന്നീ നടപടികളിലൂടെ മാർച്ച് 24 വരെ 115 ബില്യൺ ഡോളർ ലാഭിക്കാൻ കഴിഞ്ഞുവെന്നും മസ്ക് വിശദീകരിച്ചു.
ഒരു ട്രില്യൺ ഡോളർ കമ്മി 130 ദിവസത്തിനുള്ളിൽ കുറയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഏജൻസിയുടെ പ്രവർത്തനം മേയ് അവസാനത്തോടെ അവസാനിപ്പിച്ചേക്കുമെന്നും മസ്ക് വ്യക്തമാക്കി. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ചതിന് ശേഷം അദ്ദേഹം സ്ഥാനം ഒഴിയുമെന്നാണ് സൂചന.