രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് പുലർച്ചെ മുതൽ രാജ്യത്തെ നയാരയുടെ 7,108 ഇന്ധന സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ വന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ വലിയ മാറ്റം വരുത്താത്തതിനാൽ സ്വകാര്യ കമ്പനികളുടെയും പൊതുമേഖലാ കമ്പനികളുടെയും ഇന്ധനവിലയിൽ വലിയ വ്യത്യാസമുണ്ടാകും.