കേരള ആർടിസിയുടെ കോഴിക്കോട് – ബെംഗളൂരു വാരാന്ത്യ സർവീസ് ആരംഭിച്ചു. പേരാമ്പ്ര, ചക്കിട്ടപാറ വഴി കോഴിക്കോടിൻ്റെ മലയോര മേഖലകളെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. കോഴിക്കോട് നിന്ന് വൈകിട്ട് 7.15ന് പുറപ്പെടുന്ന ബസ് പേരാമ്പ്രയിൽ 8.30നും ചക്കിട്ടപാറയിൽ 8.40നും കുറ്റ്യാടിയിൽ 9.15നും തൊട്ടിൽപാലത്ത് 9.30നും എത്തും. തുടർന്ന് മാനന്തവാടി വഴി രാത്രി 10.45ന് പുറപ്പെട്ട് മൈസൂരു വഴി പുലർച്ചെ 4.55ന് ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിലെത്തും.
ബെംഗളൂരുവിൽനിന്നുള്ള മടക്ക സർവീസിൻ്റെ പുതുക്കിയ റൂട്ടും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. ഇതിന് ശേഷമായിരിക്കും ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുക.