രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. ടിഐഎ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മെന്ററുമായ മാനവ് രത്ന ഡോ. പി.ജി.കെ. നായർ ആയിരുന്നു മുഖ്യാതിഥി.
ഗോകുല എജ്യുക്കേഷൻ ഫൗണ്ടേഷൻ ചെയർമാനും കർണാടക നിയമസഭാ കൗൺസിൽ അംഗവുമായ ഡോ. എം.ആർ. സീതാറാം പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ 500ലേറെ വിദ്യാർഥികളും നിരവധി അധ്യാപകരും പ്രൊഫസർമാരും പങ്കെടുത്തു. എൻ.എസ്.എസിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ മെറിറ്റ് അവാർഡുകൾ നൽകി ആദരിച്ചു. സാമൂഹിക സേവനത്തിൻ്റെ പ്രാധാന്യവും യുവജനങ്ങളുടെ പങ്കും പരിപാടിയിൽ ചർച്ചയായി. ജി.ഇ.എഫ് (എൻജിനീയറിങ് & ജനറൽ സയൻസ്) ചീഫ് ഓഫ് ഫിനാൻസ് ജി. രാമചന്ദ്ര, രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.ബി.സതീഷ് ബാബു എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.