സിബാബവെയുടെ മുൻ നീന്തൽ താരം കിർസ്റ്റി കവൻട്രി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. 131 വർഷ ചരിത്ര ത്തിനിടെ ഐഒസി പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് കവൻട്രി. ഐഒസി പ്രസിഡൻ്റ് സ്ഥാനത്ത് 131 വർഷ ചരിത്രത്തിനിടെ എത്തുന്ന ആദ്യ വനിതയാണ് കിർസ്റ്റി കവൻട്രി. തോമസ് ബാഷ് 12 വർഷത്തെ സേവനത്തിനുശേഷം ഐഒസി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞിരുന്നു.
നാൽപ്പത്തിയൊന്നുകാരിയായ കവൻട്രി ആഫ്രിക്കയിൽ നിന്ന് ഐഒസിയുടെ തലപ്പത്തെത്തുന്ന ആദ്യ ആൾ, ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റ് എന്നീ നേട്ടങ്ങളും കുറിച്ചാണ് സ്ഥാനമേറ്റെടുക്കുക. ഒളിമ്പിക്സിൽ രണ്ടു സ്വർണം, നാലു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ 7 മെഡൽ കിർസ്റ്റി കവൻട്രി സ്വന്തമാക്കിയിട്ടുണ്ട്.