പറക്കുന്നതിനിടെ വിമാനം പെട്ടെന്ന് ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ നടപടി. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു.

എയർബസ് A320 വിമാനം 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിലെ പച്ച, നീല, മഞ്ഞ എന്നീ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും മർദം നഷ്ടപ്പെട്ടതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്ന് ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും വിമാനത്തിൻ്റെ ഉയരത്തിൽ വ്യതിയാനം സംഭവിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പൈലറ്റിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ഡിജിസിഎയോട് ശുപാർശ ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിൻ്റെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്.

Related Posts