ബെംഗളൂരുവിൽ ഇന്നും നാളെയും മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയ്ക്കും സാധ്യത. ഇന്ത്യാ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച് സെപ്റ്റംബർ 3നും 4നും നഗരത്തിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയ്ക്കൊപ്പം നേരിയ മഴ ലഭിക്കാം. ഈ ദിവസങ്ങളിൽ 20 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനിലയും 30 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയും പ്രതീക്ഷിക്കുന്നത്.

അതേസമയം, തീരദേശ കർണാടകയിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ. ബെളഗാവി, ബീദർ, ധാർവാഡ്, ഹാവേരി, കലബുറഗി, വിജയപുര ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിലും മഴ ലഭിച്ചേക്കാം.

ബെംഗളൂരുവിൽ മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

Related Posts