ഡിസംബര്‍ 7ന് ശാന്തസമുദ്രത്തില്‍ കാണാതായ പെറുവില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളിയെ 95 ദിവസത്തിന് ശേഷം രക്ഷിച്ചു. ഈക്വഡോറിൻ്റെ ഫിഷിങ് പട്രോള്‍ സംഘം മാക്‌സിമോ നാപ്പ എന്നയാളെയാണ് രക്ഷിച്ചത്. ഇയാളെ മാര്‍കോണയില്‍ നിന്നും 1,094 കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ആമകളെയും പാറ്റകളെയും പക്ഷികളെയും ഭക്ഷിച്ചാണ് ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്ന് മാക്‌സിമോ നാപ്പ പറഞ്ഞു.

ഡിസംബര്‍ 7 നാണ് മാര്‍കോണ എന്ന പ്രദേശത്ത് നിന്ന് മാക്‌സിമോ മല്‍സ്യബന്ധനത്തിനായി പുറപ്പെട്ടത്. രണ്ടാഴ്ച്ചക്കുള്ള ഭക്ഷണമാണ് കരുതിയിരുന്നത്. പത്താം ദിവസം കടല്‍ക്ഷോഭമുണ്ടായതിനെ തുടര്‍ന്ന് വഴിതെറ്റുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ പെറു നാവികസേന ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈക്വഡോറിൻ്റെ ഫിഷിങ് പട്രോള്‍ സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ കണ്ടെത്തിയത്.

Related Posts