യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. ഓഗസ്റ്റ് 20ന് വൈകിട്ട് 5.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06569) പിറ്റേന്ന് രാവിലെ 10ന് കൊച്ചുവേളിയിൽ എത്തും. മടക്കയാത്രയ്ക്കുള്ള 06570 നമ്പർ ട്രെയിൻ ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് 12.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 23ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. ഓണക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളൂരുവിലെ മലയാളികൾക്ക് പ്രത്യേക ട്രെയിൻ ഏറെ ആശ്വാസമാകും.
ഇന്ന് രാവിലെ 8മണിക്ക് ബുക്കിംഗ് ആരംഭിക്കും.
പ്രധാന സ്റ്റോപ്പുകൾ: കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുണ്ടാകും. ഒരു എസി ചെയർ കാർ, മൂന്ന് എസി ത്രീ-ടയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ ഉൾപ്പെടെ ആകെ 20 കോച്ചുകളാണ് പ്രത്യേക ട്രെയിനിലുണ്ടാകുക.
