സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16 മുതൽ 18 വരെ കർണാടക ലോക്ഭവൻ പൊതുജനങ്ങൾക്കായി തുറന്നുനൽകും. വൈകിട്ട് 5.30 മുതൽ രാത്രി 7.30 വരെയാണ് സന്ദർശന സമയം. ലോക്ഭവനിൽ പ്രവേശിക്കുന്നവർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശം കരുതണം. പ്രവേശന കവാടത്തിൽ സുരക്ഷാ ജീവനക്കാർ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. നിശ്ചിത പ്രവേശന കവാടത്തിലൂടെ മാത്രമേ സന്ദർശകരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

സന്ദർശകർ നിശബ്ദതയും അച്ചടക്കവും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ലോക്ഭവൻ വളപ്പിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.

ക്യാമറ, ലാപ്ടോപ്, ബാഗുകൾ, ഭക്ഷണസാധനങ്ങൾ, പുകയില ഉൽപന്നങ്ങൾ, മദ്യം തുടങ്ങിയവയും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഗവർണറുടെ സ്പെഷൽ സെക്രട്ടറി പ്രഭു ശങ്കർ അറിയിച്ചു.

Related Posts