ഉദയനിധി സ്റ്റാലിൻ്റെ വിവാദ പ്രസ്താവനയും അതിനെത്തുടർന്നുള്ള നിയമനടപടികളും തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, നടി തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വീണ്ടും സജീവമായി. മധുരയിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്ററാണ് ഈ ചർച്ചകൾക്ക് തുടക്കമായത്.
പോസ്റ്ററിൽ തൃഷയുടെ ചിത്രം ഉൾപ്പെടുത്തി രാഷ്ട്രീയ സൂചനകൾ നൽകിയിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെയാണ് അവർ ഉടൻ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപകമായത്.
ഇതിന് മുമ്പും തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമാന പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവയെല്ലാം താരം പരസ്യമായി നിഷേധിച്ചിരുന്നു. പുതിയ പോസ്റ്ററിനെക്കുറിച്ച് തൃഷയോ അവരുടെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തൃഷ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും വിജയ് ഒഴിഞ്ഞ തൃച്ചി ഈസ്റ്റ് മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തമിഴ്നാട് നിയമസഭയിലേക്ക് മല്‍സരിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. തനിക്ക് വിജയ് നേതൃത്വം നല്കുന്ന ടിവികെയുമായി ബന്ധമില്ല എന്നാണ് തൃഷ അന്ന് പ്രതികരിച്ചത്. അടുത്ത തൃഷ, വിജയുടെ കൂടെ വിവാഹ ചടങ്ങുകള്‍ക്ക് എത്തിയത് ചര്‍ച്ചയായിരുന്നു.
പോസ്റ്ററിന് പിന്നിൽ ആരാണെന്നതിലും എന്താണ് ലക്ഷ്യമെന്നതിലും വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, തമിഴ്നാട്ടിലെ രാഷ്ട്രീയ വൃത്തങ്ങൾ സംഭവവികാസങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്.