കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസിൽ താൽക്കാലിക മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.
കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ഓഗസ്റ്റ് 1 മുതൽ 4 വരെ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനു പകരം ബെംഗളൂരു കാന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് രാവിലെ 5.10ന് യാത്ര ആരംഭിക്കും. മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല.
അതേസമയം, എറണാകുളം ജംക്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെ കെഎസ്ആർ ബെംഗളൂരുവിന് പകരം കെആർ പുരം സ്റ്റേഷനിലാണ് സർവീസ് അവസാനിപ്പിക്കുക.
സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ യാത്രക്കാർ പുതുക്കിയ സമയക്രമവും സ്റ്റേഷൻ വിവരങ്ങളും പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.