സുനിൽമറ്റക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരം കാവലാൾ, കവടിയാർ കൊട്ടാരത്തിലെ പ്രൗഡ ഗംഭീരമായ ചടങ്ങിൽവെച്ചു ഹെർ ഹൈനെസ്സ് പദ്മശ്രീ ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി ഓമനാ രാമചന്ദ്രൻ നായർക്കു ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
മാറുന്ന കാലത്തിൻ്റെ അപചയങ്ങളെ കുറിച്ചുള്ള കവിയുടെ വേദനയും, സമൂഹത്തിലെ പാർശ്വ വൽക്കരിക്കപ്പെട്ട ആളുകളുടെ മൂടിവെക്കപ്പെട്ട നൊമ്പരങ്ങളെക്കുറിച്ചും, പുരാണത്തിലെ ഇതിഹാസ കഥാ പാത്രങ്ങളെയുമൊക്കെ കോർത്തിണക്കിയിട്ടുള്ള ഒരു കവിതാസമാഹരമാണ് കാവലാൾ.
സുനിൽ മറ്റക്കരയുടെ പ്രഥമ കവിതാ സമാഹരമായ ‘ശസ്ത്രഗീതം’ 2026ലെ സാഹിത്യ സ്പർശ അവാർഡിന് അർഹമായിരുന്നു. പുസ്തക പ്രകാശന ചടങ്ങിനു ശേഷം ആശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി കവിക്കു ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ബാംഗ്ലൂർ സിവി രാമൻ നഗർ നിവാസിയായ സുനിൽ മറ്റക്കര ബാംഗ്ലൂരിൽ കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്നു.
