ബെംഗളൂരു രാജാജിനഗർ ലുലു മാളും ബെംഗളുരു സിറ്റി പൊലീസും ചേർന്ന് ‘ബേഡ ബ്രോ, സേ നോ ടു ഡ്രഗ്സ്’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപെയ്ൻ സംഘടിപ്പിച്ചു. വെസ്റ്റ് ഡിസിപി എൻ.യതീഷ് മുഖ്യാതിഥിയായി. ലുലു ഗ്രൂപ്പ് കർണാടക ഡയറക്ടർ നോ മൻ അസീസ് ഖാൻ, റീജനൽ മാനേജർ കെ.പി.ജമാൽ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് കർണാടക നേതൃത്വം, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി.

ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഗവേഷണ കേന്ദ്രത്തിലെയും വിദ്യാർഥികൾ പിന്തുണ നൽകി. രാജാജിനഗറിനു സമീപത്തെ പ്രധാന റോഡുകളിലൂടെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി ബോധവൽക്കരണ റാലി നടത്തി.

Related Posts