ജർമനിയിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗാൻഡർകീസിയിൽ ചെറിയ സ്വകാര്യ വിമാനം വീടിൻ്റെ മേൽക്കൂരയിലേക്ക് തകർന്നുവീണ് രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ബ്രെമെൻ സ്വദേശികളായ 65-ഉം 77-ഉം വയസ്സുള്ള രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഇരുവരും മരിച്ചതായി ഡെൽമെൻഹോർസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു.

അപകടത്തെ തുടർന്ന് വീടിൻ്റെ മേൽക്കൂരയിൽ കുടുങ്ങിയ വിമാനാവശിഷ്ടങ്ങൾ പിന്നീട് നീക്കം ചെയ്തു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഒഴിപ്പിച്ചിരുന്ന സമീപവാസികളെ പിന്നീട് വീടുകളിലേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകി. വിമാനം തകർന്നുവീഴാൻ കാരണമായ സാഹചര്യം വ്യക്തമല്ല. അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts