ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം. ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ബംഗളൂരു എസിജെഎം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 4,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിലാണ് പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.