ഡൽഹിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന ‘മഹിള സമൃദ്ധി യോജന’ നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വരുന്ന രക്ഷാബന്ധൻ ദിനത്തിൽ പദ്ധതി ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.
സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് 2,500 രൂപ വീതം കൈമാറും. പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയും രജിസ്ട്രേഷൻ നടപടികളും അന്തിമഘട്ടത്തിലാണെന്ന് സർക്കാർ അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതിനായി ആവശ്യമായ ഭരണാനുമതികളും സാമ്പത്തിക ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടികളും ഉടൻ പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു.