കർണാടകയിലെ ബെലഗാവിയിൽ അവിഹിതബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കട്ടഗേരിയിലെ ഒരു സ്കൂളിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ശോഭ പർഗുണ്ട സരവാദ് (35) ആണ് കൊല്ലപ്പെട്ടത്.

പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ, രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ ഭർത്താവ് പർഗുണ്ട സരവാദ് മാരകായുധം ഉപയോഗിച്ച് ശോഭയെ ആക്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ശോഭ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചുള്ള സംശയവും പ്രതിയുടെ അമിത മദ്യപാനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

15 വർഷമായി വിവാഹിതരായ ഇരുവർക്കും രണ്ട് മക്കളുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കൊല്ലപ്പെടുകയും പിതാവ് അറസ്റ്റിലാകുകയും ചെയ്തതോടെ കുട്ടികൾ സംരക്ഷണമില്ലാത്ത അവസ്ഥയിലായി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts