കെഎസ്ആർടിസി, ബിഎംടിസി വിദ്യാർഥി ബസ് പാസിനായി നേരത്തെ അപേക്ഷ നൽകി ഫീസ് അടച്ച ആൺവിദ്യാർഥികൾക്ക് തുക തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾ സേവാസിന്ധു പോർട്ടൽ വഴി റീഫണ്ടിനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ലഭിച്ച ശേഷം ഏഴ് ദിവസത്തിനുള്ളിൽ പാസ് ഫീസ് വിദ്യാർഥികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി നൽകണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വിദ്യാർഥി പാസിനുള്ള അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചതിന് ശേഷമാണ് ആൺകുട്ടികൾക്കും കെഎസ്ആർടിസി, ബിഎംടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്നാണ് ഇതിനകം ഫീസ് അടച്ച വിദ്യാർഥികൾക്ക് തുക മടക്കി നൽകാൻ തീരുമാനിച്ചത്.

Related Posts