മുഹറം ഘോഷയാത്രയെ തുടർന്ന് ഇന്ന് ബെംഗളൂരുവിലെ ഹൊസൂർ റോഡിലും പരിസര പ്രദേശങ്ങളിലും ഗതാഗത-പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണം നിലവിലുള്ളത്. ഘോഷയാത്ര കടന്നുപോകുന്ന റൂട്ടുകളിലും സമീപ പ്രദേശങ്ങളിലുമാണ് വാഹന ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ബ്രിഗേഡ് റോഡ്, വെള്ളാറ ജംക്ഷൻ, തട്ടെ ലെയ്ൻ, വുഡ് സ്ട്രീറ്റ്, റിച്ച്മണ്ട് സർക്കിൾ, ശാന്തിനഗർ ജംക്ഷൻ, ലാങ്ഫോർഡ് റോഡ്, നഞ്ചപ്പ സർക്കിൾ, സി.എം.പി ജംക്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണം. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും, ട്രാഫിക് പോലീസിൻ്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.