എസ്.എം.റോഡ്, ജാലഹള്ളി വെസ്റ്റിലെ ഉദുപ ഗാർഡനിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജോസ്ഗിരി എജുക്കേഷൻ്റെ കോർപ്പറേറ്റ് ഓഫീസും അക്കാദമിക് ബ്ലോക്കും റവ. ഫാ.ഫ്രാൻസിസ് പരമ്പി OFM ആശീർവദിച്ചു. ചടങ്ങിൽ ജോസ്ഗിരി എജുക്കേഷൻ്റെ പാട്രൺ ജോസ് കളപ്പുരയ്ക്കൽ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജിതിൻ കെ. ജോസ്, ഡയറക്ടർ റീന ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
CMA, ACCA, SAP, Tally, Robotics, Zoho, Artificial Intelligence (AI), Python, Multimedia, Ethical Hacking, Digital Marketing, Hospital Administration തുടങ്ങിയ തൊഴിൽസാധ്യത വർധിപ്പിക്കുന്ന കോഴ്സുകൾ ജോസ്ഗിരി എജുക്കേഷൻ നൽകുന്നു. കൂടാതെ IELTS, OET, ജർമ്മൻ ഭാഷാ പരിശീലനം എന്നിവയ്ക്കൊപ്പം MOH, DHA, Prometric, NCLEX-RN തുടങ്ങിയ മത്സരപരീക്ഷകൾക്കായുള്ള പ്രത്യേക പരിശീലനവും സ്ഥാപനം ഒരുക്കുന്നുണ്ട്. വിദേശ പഠനത്തിനായുള്ള (Study Abroad) കൗൺസിലിംഗും മാർഗനിർദേശ സേവനങ്ങളും ലഭ്യമാണ്.
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും തൊഴിൽസാധ്യത വർധിപ്പിക്കുന്ന പരിശീലനവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോസ്ഗിരി എജുക്കേഷൻ പ്രവർത്തിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.