മഴക്കാല അറ്റകുറ്റപ്പണികളുടെ ഭാഗമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബെംഗളൂരുവിലെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മിക്ക പ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം.
തിങ്കളാഴ്ച ഔട്ടർ റിങ് റോഡ്, ശോഭ അപ്പാർട്മെന്റ്സ്, സെസ്ന ബിസിനസ് പാർക്ക്, എക്സോറ ബിസിനസ് പാർക്ക്, ഐബിസ് ഹോട്ടൽ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ വൈദ്യുതി മുടങ്ങും. കിഴക്കൻ, തെക്കൻ, മധ്യ, പടിഞ്ഞാറൻ ബെംഗളൂരുവിലെ നിരവധി താമസ-വാണിജ്യ മേഖലകളും നിയന്ത്രണ പരിധിയിൽ ഉൾപ്പെടും. പടിഞ്ഞാറൻ ബെംഗളൂരുവിലെ മല്ലേശ്വരം, വയാലിക്കാവൽ, കൊടണ്ടരാമപുര, ബിഎച്ച്ഇഎൽ, ഐഐഎസ്സി ബ്രെയിൻ സെന്റർ, അംബേദ്ക്കർ നഗർ, സുബേദാർ പാള്യ, ദിവാനറ പാള്യ, മോഡൽ കോളനി, ഷരീഫ് നഗർ, രംഗനാഥപുര, എൽഎൻ കോളനി, ലൊട്ടെഗൊല്ലഹള്ളി, ആർകെ ഗാർഡൻ, എംഎൽഎ ലേഔട്ട്, നേതാജി നഗർ, പൈപ്പ് ലൈൻ റോഡ്, മത്തിക്കരെ, യെശ്വന്ത്പുര, എച്ച്എംടി ലേഔട്ട്, ഗോകുല ഒന്നാം സ്റ്റേജ്, എസ്ബിഎം കോളനി, സഞ്ജീവപ്പ കോളനി, ജെപി പാർക്ക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.
അതേസമയം, സോളദേവനഹള്ളി-ഹെസറഘട്ട മേഖലയിലെ താരബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ഹെസരഘട്ട, ബിലിജാജി ദ്വാരകനഗർ, ചിക്കബനവാര, മാരുതി നഗർ, ഗണപതി നഗർ, ബ്രദേഴ്സ് കോളനി, കൃഷ്ണ കോളേജ് റോഡ്, രാഘവേന്ദ്ര ലേഔട്ട്, സസുവെഘട്ട, ശിവകുമാരസ്വാമിജി ലേഔട്ട്, ഡാനിഷ് ഫാം, കെഎംഎഫ്, അനിമൽ ഹസ്ബൻഡ്രി, ശിവക്കോട്ടെ, മാവള്ളിപുര, കൊണ്ടശെട്ടിഹള്ളി, ബെൽകെരെ, ആചാര്യ കോളേജ് മെയിൻ റോഡ്, സോളദേവനഹള്ളി, ഗണിഗരഹള്ളി, സോമഷെട്ടിഹള്ളി, ദാസേനഹള്ളി, ഗുഡ്ഡദഹള്ളി, ഹൊസഹള്ളി പാള്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ ചൊവ്വാഴ്ച രാത്രി 8 വരെ ദീർഘനേരം വൈദ്യുതി വിതരണം പൂർണമായും തടസപ്പെടും.
ചൊവ്വാഴ്ച കോറമംഗല മൂന്നാം, നാലാം, അഞ്ചാം, ആറാം ബ്ലോക്കുകൾ, കോറമംഗല ഇൻഡസ്ട്രിയൽ ഏരിയ, മടിവാള, വെങ്കടേശ്വര ലേഔട്ട്, ചിക്കഡുഗൊഡി, ജോഗി കോളനി, സെന്റ് ജോൺസ് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ്, മാരുതി നഗർ, അടുഗൊഡി ഏഴാം, എട്ടാം ബ്ലോക്കുകൾ, സിഎആർ പൊലീസ് ക്വാർട്ടേഴ്സ്, അടുഗൊഡി മെയിൻ റോഡ്, സെന്റ് ജോൺസ് ആശുപത്രി, 100 ഫീറ്റ് റിങ് റോഡിലെ ഒറാക്കിൾ കമ്പനി പരിസരം, ബിജി റോഡ്, കെഎച്ച്ബി കോളനി, ഭുവനപ്പ ലേഔട്ട്, കാവേരി ലേഔട്ട്, കൃഷ്ണനഗർ ഇൻഡസ്ട്രിയൽ ലേഔട്ട്, എസ്ജി പാള്യ, മടിവാള മാർക്കറ്റ്, കോറമംഗല എക്സ്റ്റൻഷൻ, ജക്കസന്ദ്ര എക്സ്റ്റൻഷൻ തുടങ്ങി നഗരത്തിൻ്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലെ നിരവധി പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്നും അധികൃതർ അറിയിച്ചു.