കർണാടക പ്രവാസി കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ, അന്തരിച്ച പ്രിയ നേതാവ്, മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മക്കായി പാവപ്പെട്ട കുഞ്ഞുങ്ങൾക്കായി നടത്തിവരുന്ന സ്കൂൾ കിറ്റ് വിതരണം “സ്നേഹസാന്ത്വനം” ബാംഗ്ലൂർ ഈസ്റ്റ്‌ ഡ്രിസ്റ്റിക്ട് പ്രസിഡണ്ട് മോഹൻബാബു ഉദ്‌ഘാടനം ചെയ്തു.

കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പുത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രോഗ്രാം കൺവീനർ ഷാജൻ കെ ജോസഫ് സ്വാഗതം പറഞ്ഞു. സോമരാജൻ, ജെയ്സൺ ലുക്കോസ്, അഗര പ്രകാശ്, സിന്റോ പി സിംലാസ്, ബിനോയ്‌ സ്‌കറിയ, വിനോദ് ബർനാഡ്, മെർലിൻ, ബിന്ദു, റെജി, ഡിനു എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ മികച്ച വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡും നൽകി.

Related Posts