ജെപിസി (സംയുക്ത പാർലമെൻ്ററി സമിതി) നിർദ്ദേശിച്ച വിവിധ ഭേദഗതികൾ ഉൾപ്പെടുത്തിയ പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ബജറ്റ് സമ്മേളത്തിൻ്റെ രണ്ടാംഘട്ടത്തിൽ പാർലമെൻ്റിന് മുന്നിലെത്തു മെന്നാണ് വിവരം.
നിയമത്തിൻ്റെ പേര് മാറ്റുന്നതും വഖഫ് ബോർഡിൽ അമുസ്ലീംകളെ ഉൾപ്പെടുത്തുന്നതും അടക്കമുള്ള ബിജെപി അംഗങ്ങളുടെ 14 ഭേദഗതികൾ ചേർത്തുള്ളതാണ് പുതുക്കിയ ബിൽ. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു ബിൽ ജെപിസിയിൽ അംഗീകരിച്ചത്.
ബിജെപി എംപി ജഗദംബിക പാൽ നേതൃത്വം നൽകുന്ന ജെപിസി അന്തിമ റിപ്പോർട്ട് ഫെബ്രുവരി 13ന് സമർപ്പിച്ചിരുന്നു. കോൺഗ്രസ്, ടിഎംസി, ഡിഎംകെ, എഎപി, മജ്ലിസ് പാർട്ടി ശിവസേന-യുബിടി അംഗങ്ങൾ നിർദേശിച്ച ഭേദഗതികൾ തള്ളിയായി രുന്നു റിപ്പോർട്ട് സമർപ്പിച്ചത്.