സമുദായത്തിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തെ തുടർന്ന് തെലുങ്ക് നടനും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ബുധനാഴ്ച രാത്രി 8.45-ഓടെയാണ് ആന്ധ്രപ്രദേശ് പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഒരു സമുദായത്തിനെതിരായ അപകീർത്തി പ്രസ്‌താവനയെത്തുടർന്നാണ് പോസാനി കൃഷ്ണണ മുരളിയെ അറസ്റ്റുചെയ്‌തത്‌. ഒബുലവാരിപള്ളി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. നടൻ്റെ പ്രസ്‌താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു.

പോസാനിയെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും താരം ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

Related Posts