ഈന്തപ്പഴത്തിനുള്ളിൽ വെച്ച് സ്വർണ്ണം കടത്താൻ ശ്രമിക്കുകയായിരുന്ന യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടി. സൗദിയിലെ ജിദ്ദയിൽ നിന്നെത്തിയ 56-കാരനായ യാത്രക്കാരൻ്റെ ലഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ സ്വർണം പിടികൂടിയത്.
ബാ ഗേജിൻ്റെ എക്സ്-റേ സ്കാനിങ് നടത്തുമ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്ദിച്ചതും കസ്റ്റംസിൻ്റെ സംശയം ഇരട്ടിപ്പിച്ചു. 172 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്.