വിദ്യാർഥികൾക്കായി പ്രഖ്യാപിച്ച സൗജന്യ ബസ് പാസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സേവാ സിന്ധു പോർട്ടൽ വഴി അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് കർണാടകയിലെ വിവിധ പൊതുഗതാഗത ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും. പാസ് വിതരണം നടത്തുന്ന 123 കൗണ്ടറുകളുടെ വിവരങ്ങൾ ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതുവരെ പെൺകുട്ടികൾക്ക് മാത്രമായിരുന്നു സൗജന്യ യാത്രാ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ പുതിയ പദ്ധതിയിലൂടെ എല്ലാ വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അധികാരമേറ്റ ശേഷം നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

കർണാടക ആർടിസി, ബി.എം.ടി.സി, നോർത്ത് വെസ്റ്റ് കർണാടക ആർടിസി (NWKRTC), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (KKRTC) എന്നീ പൊതുഗതാഗത ബസുകളിലെല്ലാം ഈ പാസ് ഉപയോഗിക്കാനാകും. അതിർത്തി ജില്ലകളിൽ താമസിച്ച് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ ആനുകൂല്യം ലഭിക്കും. അതുപോലെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts