ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. തലശ്ശേരി മേലൂരിലെ കടവ് റോഡിൽ സുഷമാലയത്തിൽ ആദിത്യൻ ചാലാടൻ (20) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബെംഗളൂരു വിദ്യാനഗറിലായിരുന്നു അപകടം.
ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരുടെയും തലയ്ക്കാണ് ക്ഷതമേറ്റത്. തുടർന്ന് ആദിത്യൻ മരണപ്പെടുകയായിരുന്നു. കർണാടക സ്വദേശിയായ സഹപാഠി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
അച്ഛൻ: കെ.സി.സജിത്ത് (സൂസൻ), അമ്മ: വിമിത. സഹോദരി: അനുഷ.
സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.