പിസ ഡെലിവറി നടത്തുന്നതിനിടെ തെലുങ്കാന സ്വദേശിയായ യുവാവ് അമേരിക്കയിലെ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുണ്ട്ലപോച്ചംപള്ളി സ്വദേശി അൻഷുൽ കുഞ്ച (28) ആണ് മരിച്ചത്. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അൻഷുലിനെ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
അൻഷുലിന്റെ കൈയിലുണ്ടായിരുന്ന പണമോ മറ്റ് സാധനങ്ങളോ അക്രമി കൈക്കലാക്കിയില്ല.
പഠത്തിനായി അമേരിക്കയിലേക്ക് പോയ അൻഷുൽ അവിടെ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. വാന്ത്യത്തിൽ പിസ ഡെലിവറിക്ക് പോയതാണ്. അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇടപെട്ടു. അൻഷുലിന്റെ കുടുംബവുമായി സംസാരിച്ചതായും മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു.