മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്‌ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.
അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണു മരി ച്ചത്. കഴിഞ്ഞ മാർച്ചിലാണ്‌ അനുഷ ബെംഗളുരുവിലെത്തിയത്.

അനുഷയുടെ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ച്‌ യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ലിൻസിയാണ് മാതാവ്.

Related Posts