ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​യി​ൽ നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ 18 വ​യ​സു​കാ​രി​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മെയ് 2 ന് നീറ്റ് പരീക്ഷ എഴുതിയ ഭാഗ്യശ്രീ എന്ന വിദ്യാർത്ഥിനി പി.യു.സി പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയിരുന്നു. നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​ക്ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​രീ​ക്ഷാ സ​മ്മ​ർ​ദ്ദ​മാ​ണോ അ​തോ മറ്റെന്തെങ്കിലും കാ​ര​ണ​ങ്ങ​ളാ​ണോ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പ​രീ​ക്ഷ​യ്ക്ക് മു​ൻ​പും ശേ​ഷ​വും പെ​ൺ​കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ എ​ങ്ങ​ന​യാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​കു​ന്ന​തി​നാ​യി സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. പ​രീ​ക്ഷ​യ്ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ ​ദാ​രു​ണ സം​ഭ​വം വ​ലി​യ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ല​ബു​റ​ഗി പോ​ലീ​സ് എ​ല്ലാ കോ​ണു​ക​ളി​ലൂ​ടെ​യും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ രേ​ഖ​ക​ളും അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

Related Posts