കർണാടകത്തിലെ മെഡിക്കൽ കോളജുകളിൽ 2026-2027 അധ്യയന വർഷം 1,122 അധിക സീറ്റുകൾ അനുവദിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ. നിലവിൽ സംസ്ഥാനത്ത് ആകെ 72 കോളേജുകളിലായി 21,672 മെഡിക്കൽ സീറ്റുകളാണുള്ളത്. ഇത് 22,794 സീറ്റുകളായി ഉയരും. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ഇന്നലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊപ്പാൾ, ഗദഗ്, കാർവാർ, ചാമരാജ്‌നഗർ തുടങ്ങിയയിടങ്ങളിലെ വിദ്യാർഥികൾക്ക് കൂടുതലായി അനുവദിച്ച സീറ്റുകൾ പ്രയോജനപ്പെടുമെന്നും മന്ത്രി അറിയിച്ചു. ഒരു സംസ്ഥാനത്തിന് ഇത്രയധികം സീറ്റുകൾ അനുവദിക്കുന്നത് റെക്കോഡാണെന്നും മന്ത്രി പറഞ്ഞു.

കർണാടകയിലെ മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ 1,090 കോടി രൂപയുടെ ഗ്രാൻ്റും കേന്ദ്ര ആരോഗ്യമന്ത്രാലയം അനുവദിച്ചതായി മന്ത്രി അറിയിച്ചു.

Related Posts