മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ വിജയ് ഡൽഹിയിലേക്ക്. മെയ് അവസാനം ഡൽഹിയിൽ എത്തുന്ന വിജയ് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി വിജയ് തമിഴ്‌നാടിൻ്റെ വിവിധ ആവശ്യങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപെടുത്തുമെന്നാണ് റിപ്പോർട്ട്.

ഇന്ധന വില വർദ്ധനവ്, നീറ്റ് ചോദ്യ പേപ്പർ ചോർച്ച തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു. മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ ഇക്കാര്യങ്ങൾ വിജയ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Posts