വൈറ്റ്ഫീൽഡിനും കെആർ പുരത്തിനും ഇടയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂൺ 7നു കേരളത്തിലേക്കുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ റൂട്ട് മാറി സർവീ സ് നടത്തുമെന്നു റെയിൽവേ അറിയിച്ചു. ട്രെയിനുകൾ വൈറ്റ്ഫീൽഡ്, കെആർ പുരം ‌സ്റ്റേഷനുകൾ ഒഴിവാക്കിയാകും നഗരത്തിൽ ഓടുക.

എറണാകുളം ജംക്‌ഷൻ – എസ്എംവിടി ബെംഗളൂരു സൂപ്പർ ഫാസ്‌റ്റ് എക്സ് പ്രസ് (12683) ജൂൺ 7നു ബംഗാരപ്പേട്ട്. കോലാർ, ചിക്കബെല്ലാപുര, യെലഹങ്ക, കെഎസ്ആർ ബെംഗളൂരു വഴി സർവീസ് നടത്തും.
കെഎസ്ആർ ബെംഗളൂരു – എറണാകുളം ജംക്ഷൻ വന്ദേഭാരത് (26651): ജൂൺ 7നു ബയ്യപ്പനഹള്ളി, ബെലന്തൂർ റോഡ്, ഹൊസൂർ, സേലം വഴി സർവീസ് നടത്തും.
കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി എക്സ് പ്രസ്(16526) കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ബെലന്തൂർ റോഡ്, ഹൊസൂർ, ധർമാവരം, സേലം റൂട്ടിൽ സർവീസ് നടത്തും.

കോയമ്പത്തൂർ – നിസാമുദ്ദീൻ എക്സ് പ്രസ്, ഡോ. എംജിആർ ചെന്നൈ സെൻട്രൽ – ഹുബ്ബള്ളി സൂപ്പർഫാസ്‌റ്റ് എക്സ് പ്രസ്, ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ശതാബ്ദി എക്സ് പ്രസ് ഡോ. എംജി ആർ ചെന്നൈ സെൻട്രൽ മൈസൂരു വന്ദേഭാരത് എക്സ് പ്രസ്, ചാമരാജനഗർ – തിരുപ്പതി എക്സ് പ്രസ്, ഡോ. എം.ജി ആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ലാൽബാഗ് എക്സ് പ്രസ് എന്നീ ട്രെയിനുകളും കെആർ പുരം സ്‌റ്റേഷൻ ഒഴിവാക്കി സർവീസ് നടത്തും.

Related Posts