പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന കഗലിപുരയിലെ താത്തഗുനിക്ക് സമീപം വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ വശത്തുനിന്ന് രണ്ട് ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കോരമംഗലയ്ക്കു സമീപത്തുനിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ആർട്ട് ഓഫ് ലിവിംഗ് സെന്‍ററിന്‍ പരിസരത്ത് സ്‌ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. ആർട്ട് ഓഫ് ലിവിംഗിന്‍റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബംഗളൂരുവിലെത്തിയത്. പരിപാടി നടക്കാനിരുന്ന പ്രധാന വേദിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്നാണു സ്ഫോടക വസ്തു കണ്ടെത്തിയത്.

Related Posts